Uncategorized

കെട്ടിടം വാടകയ്ക്കെടുത്തത് ആയുർവേദ ഡോക്ടർ, പരിശോധന നടത്തിയത് ഹോമിയോ ഡോക്ടർ, ചികിത്സ അലോപ്പതി; വ്യാജ ആശുപത്രി പൂട്ടി പഞ്ചായത്ത്

തിരുവനന്തപുരം: അ​മ്പൂ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ​ര്‍ഷ​ങ്ങ​ളാ​യി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അ​ധി​കൃ​ത​ര്‍ പൂ​ട്ടി. ഡോക്ടറും നഴ്സുമടക്കം ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന ഇവിടെ പ​രി​ശോ​ധ​ന​യി​ല്‍ അ​ലോ​പ്പ​തി ഡോ​ക്ട​ര്‍ക്ക് പ​ക​രം ഹോ​മി​യോ ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ക​ണ്ട​ത്. ആ​ശു​പ​ത്രി ന​ട​ത്തി​പ്പു​കാ​ര​നും അലോപ്പതി ലൈസൻസില്ലാത്ത വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത് വിഭാഗം നടപടിയെടുത്തത്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള അ​നു​മ​തി​യോ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മോ​ ഇവിടെയി​ല്ല. ലാ​ബി​ല്‍ നി​ല​വാ​ര​മു​ള്ള ടെ​സ്റ്റിം​ഗ് സാ​ധ​ന​ങ്ങ​ളുമില്ലാ​യി​രു​ന്നു.

വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വ്യാ​ജ ഡോ​ക്ട​റാ​ണ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഹെ​ല്‍ത്ത് അ​ധി​കൃ​ത​ര്‍ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. രാത്രികാലങ്ങളിലടക്കം അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളുമുൾപ്പടെ നൽകിയത് ഹോമിയോ – ആയുർവേദ ഡോക്ടറായിരുന്നെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. അമ്പൂരി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹെ​ല്‍ത്തി​ന്‍റെ​യും സം​യു​ക്ത​മാ​യി​ട്ടു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി. ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​ദീപി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും വിവരം കൈമാറിയെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button