Uncategorized

പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്കേറ്റു

ഹരിപ്പാട്: ദേശീയപാതയിൽ മാധവ ജങ്ഷനും ഡാണാപ്പടിക്കും മധ്യേ മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്കേറ്റു. ഇവരെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനും കൊല്ലം സ്വദേശികളുടെ കാറുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡിൽ തലകീഴായി മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പിക്കപ്പ് വാനിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ഹരിപ്പാട്: ദേശീയപാതയിൽ മാധവ ജങ്ഷനും ഡാണാപ്പടിക്കും മധ്യേ മീൻ കയറ്റിവന്ന പിക്കപ്പ് വാനും ഇലക്ട്രിക് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് പരിക്കേറ്റു. ഇവരെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനും കൊല്ലം സ്വദേശികളുടെ കാറുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡിൽ തലകീഴായി മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പിക്കപ്പ് വാനിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button