Uncategorized
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി.

കൊട്ടിയൂർ: പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവം.ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാവിലെ 9:00 മണിയോടെ കൊട്ടിയൂരിൽ എത്തിയ അദ്ദേഹത്തെ ദേവസ്വം അധികൃതർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.
തുടർന്ന് അക്കര കൊട്ടിയൂർ ക്ഷേത്രത്തിലെത്തി ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജെപി നേതാക്കളും നിരവധി പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.




