Uncategorized

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് മർദനം

കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമലഗിരി കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. പിന്നാലെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ അതുൽ ചികിത്സ തേടി. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് അതുലും കെഎസ്‌യുവും ആരോപിച്ചു.ഭരണംമാറിയശേഷവും പിണറായി വിജയൻ, എ.എൻ. ഷംസീർ എന്നിവർക്ക് അനർഹമായ രീതിയിൽ പൊലിസ് സംരക്ഷണം ഒരുക്കുന്നെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അതുൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്താണ് സിപിഎമ്മിന്‍റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്തതെന്നാണ് അതുൽ പറയുന്നത്.

കൂത്തുപറമ്പ് ടൗണിന് അടുത്തുവച്ച് അതുലിനെ അരമണിക്കൂറോളം സംഘം തടഞ്ഞുവച്ചെന്നും ചോദ്യംചെയ്തശേഷം മർദിച്ചുവെന്നുമാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button