Uncategorized
വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം; പ്രതികൾക്കായി അന്വേഷണം

തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമം. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ വൈകിട്ട് 4.45-ഓടെയായിരുന്നു സംഭവം. ക്ലോക്ക് റൂമിന് സമീപം യാത്രക്കാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴായിരുന്നു അതിക്രമം.
ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും നെഞ്ചില്‍ തള്ളിമാറ്റുകയും ചെയ്തു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുപറിക്കാനും ശ്രമിച്ചു. അതിക്രമത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വര്‍ക്കല ജനാര്‍ദ്ദനപുരം സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് വര്‍ക്കല പൊലീസ് അന്വേഷണം തുടങ്ങി.




