Uncategorized

നോവായി വിവാഹച്ചടങ്ങിനായി ഒത്തുകൂടിയ സുഹൃത്തുക്കളുടെ വിയോഗം; അപകടം വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെ

കണ്ണൂർ: കണ്ണൂർ കൂടാളിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അലവിൽ സ്വദേശിയായ ഷാൻ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ വഴിയരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പരിശോധിക്കുന്നുണ്ട്.വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കിടെയാണ് ഷാനിന്റെ ബന്ധുക്കൾ വിവരം അറിയുന്നത്. ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുകയാണ്. ഒരുമിച്ച് പഠിച്ച സുഹൃത്തുക്കൾ വിവാഹത്തിൽ പങ്കെടുക്കാൻ ഒത്തുകൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button