24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം; 3 വാഹനങ്ങള്‍ കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം
Kerala

കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം; 3 വാഹനങ്ങള്‍ കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം

വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തീപിടിത്തം. സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന, വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്.

ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചു.

വാഹനങ്ങള്‍ക്ക് ആരോ തീകൊളുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.

ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തിനശിച്ച വാഹനങ്ങളില്‍ ഒരെണ്ണം ചാണ്ടി ഷമീമിന്റേതാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു.

Related posts

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോയ ഉരു മുങ്ങി; ആറു ജീവനക്കാരെ രക്ഷപ്പെടുത്തി

കോ​ണ്‍​ഗ്ര​സി​ന്‍റെ 137 രൂ​പ ഫ​ണ്ട് ച​ല​ഞ്ചി​നു തു​ട​ക്ക​മാ​യി

Aswathi Kottiyoor

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു ; ജ​യ​സൂ​ര്യ മി​ക​ച്ച ന​ട​ൻ, അ​ന്നാ ബെ​ൻ മി​ക​ച്ച ന​ടി

Aswathi Kottiyoor
WordPress Image Lightbox