Uncategorized
വാല്‍പ്പാറയിൽ കരടിയുടെ ആക്രമണം; എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ കരടിയുടെ ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിന്റെ നോര്‍ത്ത് ഡിവിഷനിലെ സൂപ്പര്‍വൈസറായ മോസസിനെയാണ് കരടി ആക്രമിച്ചത്. റോട്ടിക്കട മേഖലയില്‍ താമസിക്കുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ കുറുക്കുവഴിയിലൂടെ പോരുമ്പാഴാണ് കരടിയുടെ ആക്രമണം ഉണ്ടായത്.
സൂപ്പര്‍വൈസറുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കരടിയെ ഓടിച്ചുവിട്ടത്. തുടര്‍ന്ന് വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കുറച്ച് നാളുകളായി കരടിയുടെ ശല്യം രൂക്ഷമാണ്. നിരവധി പേരാണ് ആക്രമണത്തിന് ഇരയാകുന്നത്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.




