Uncategorized
മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ മെതിയടിപാറയ്ക്ക് സമീപം താഴ്‌ചയിൽ കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് തലശ്ശേരി സ്വദേശി ബാലൻ നായർ എന്ന ബാലു (60) വാണ് മരിച്ചത്. തിങ്കളാഴ്‌ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മാക്കൂട്ടം ചുരം പാതയിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.




