Uncategorized
ഉത്തർപ്രദേശിൽ കനത്ത മഴയിൽ നാല് മരണം

അമേഠി: ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്ന് ചിത്രകൂടിലും അമേഠിയിലുമായി ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചിത്രകൂട് ജില്ലയിലെ ബരാച്ചിൽ കനത്ത മഴയിൽ മൺകുടിൽ തകർന്നു വീണ് പിതാവും രണ്ട് കുട്ടികളും മരിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ കല്ലു യാദവ് (32), അഞ്ചുവയസുകാരി അൻഷ്, ഒരു വയസുള്ള കല്ലി എന്നിവരാണ് മരിച്ചത്. കല്ലുവിന്റെ ഭാര്യ കുന്തയ്ക്കും മകൾ മൂന്നു വയസുകാരി അൻഷികയ്ക്കും പരിക്കേറ്റു. അമേത്തിയിൽ 66കാരിയായ വയോധികയാണ് മരിച്ചത്. നയപുർവ ഗ്രാമത്തിൽ ശക്തമായ മഴയിൽ മൺഭിത്തി ഇടിഞ്ഞുവീണാണ് മരണം.




