24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇ പോസ്‌ മെഷീൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്‌ ചെയ്യും : ജി ആർ അനിൽ
Kerala

ഇ പോസ്‌ മെഷീൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്‌ ചെയ്യും : ജി ആർ അനിൽ

റേഷൻ കടകളിലെ ഇ പോസ്‌ മെഷീനുകൾ ഏപ്രിൽ ഒന്നുമുതൽ ആധാർ അധിഷ്‌ഠിത വിതരണസംവിധാനത്തിന്റെ ഏറ്റവും പുതിയ ശ്രേണിയിലേക്ക്‌ മാറുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ഹൈദരാബാദ്‌ എൻഐസിക്ക്‌ ഇതുസംബന്ധിച്ച്‌ നിർദേശം നൽകിയതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇ പോസ്‌ മെഷീൻ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ച ചേർന്ന യോഗത്തിനുശേഷം കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. എൻഐസി ‌ഹൈദരാബാദ്‌, ‌ഐടി മിഷൻ, കെൽട്രോൺ, സി ഡാക്‌, ‌ബിഎസ്‌എൻഎൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇ പോസ്‌ മെഷീൻ തകരാർ റേഷൻ വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം.

പ്രധാന തീരുമാനങ്ങൾ
● ബിഎസ്‌എൻഎൽ നൽകുന്ന 20 എംബിപിഎസ്‌ സ്‌പീഡ്‌ 100 എംബിപിഎസ്‌ ആക്കും
● അതതിടത്തെ മികച്ച മൊബൈൽ നെറ്റ്‌വർക്ക്‌ ലഭിക്കുന്ന സിം കാർഡ്‌ ഇ പോസ്‌ മെഷീനിൽ ഇടണം

● ഏപ്രിൽ ഒന്നുമുതൽ 30വരെ ഇ പോസ്‌ മെഷീൻ സർവീസ്‌ ക്യാമ്പ്‌ സംഘടിപ്പിക്കും
● മെഷീൻ തകരാർ അറിയിക്കാൻ ഹെൽപ്പ്‌ ഡെസ്‌ക്‌ കാര്യക്ഷമാക്കും. നമ്പർ: 7561050035, 7561050036
● 2 മാസം ആദ്യ തിങ്കളാഴ്‌ചകളിൽ സാങ്കേതിക വിദഗ്‌ധർ ഓൺലൈനായി യോഗം ചേരും. മൂന്നാംമാസത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ പുരോഗതി വിലയിരുത്തും

Related posts

മങ്കി പോക്സ്: വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, രോഗി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ കണ്ടെത്തി

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

Aswathi Kottiyoor

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox