Uncategorized

സിം കാർഡുകൾക്ക് 30,000 പ്രതിഫലം, എല്ലാം സോഷ്യൽ മീഡിയ വഴി, ഇന്ത്യയിലെ പാക് ചാരശൃംഖല തകർത്തു, യുവദമ്പതികൾ അറസ്റ്റിൽ

ദില്ലി : പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്ന യുവദമ്പതികൾ ദില്ലിയിൽ അറസ്റ്റിൽ. സഹീൽ, ഭാര്യ സമീറ എന്നിവരാണ് അറസ്റ്റിലായത്. ഐഎസ്ഐ പിന്തുണയോടെ ഇന്ത്യയിൽ പ്രവർത്തിച്ച് വരികയായിരുന്ന പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ അവകാശപ്പെട്ടു. അറസ്റ്റിലായ ദമ്പതികൾ 2024 മുതൽ ദമ്പതികൾ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചുവെന്നും സോഷ്യൽ മീഡിയ വഴിയാണ് പാക് ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചതെന്നുമാണ് കണ്ടെത്തൽ. 8 ഇന്ത്യൻ സിം കാർഡുകൾ ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചുവെന്ന് സ്പെഷ്യൽ സെൽ കണ്ടെത്തി. ₹30,000 രൂപ പ്രതിഫലം വാങ്ങിയാണ് സിം കാർഡുകൾ കടത്തിയത്. ഉദ്യോഗസ്ഥരടക്കം അടങ്ങിയ പ്രമുഖരടങ്ങിയ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കയറിയാണ് വിവരശേഖരണം നടത്തിയത്. കാന്റോൺമെന്റ് മേഖലകളുടെ വിവരങ്ങൾ ശേഖരിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും ലക്ഷ്യമിട്ടുവെന്നാണ് കണ്ടെത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button