Uncategorized

എം.സി റോഡിൽ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

അടൂർ: എം.സി. റോഡിൽ വടക്കടത്തുകാവ് ജംഗ്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ കെ.എ.പി (KAP) മൂന്നാം ബറ്റാലിയൻ പോലീസ് ക്യാമ്പിലെ ഹവിൽദാർ, കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ എസ്. സച്ചു (44) ആണ് മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി 11.15-ഓടെ വടക്കടത്തുകാവ് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. സച്ചു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്നുവന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button