എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കേളകം :എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.ആർപ്പോ എന്ന് പേരിട്ട ഓണാഘോഷ പരിപാടികൾ . മാനേജർ റവ:ഫാദർ ജിനു ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ സാംസ്കാരിക മൂല്യങ്ങളും കൂട്ടായ്മയും വളർത്തുവാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് മാനേജർ ഓർമ്മപ്പെടുത്തി സ്റ്റാഫ് സെക്രട്ടറി പ്രീജ എം.ടി. സ്വാഗത പ്രസംഗവും പ്രിൻസിപ്പൽ റ്റി.വി. ജോണി ,പി.ടി.എ പ്രസിഡണ്ട് രാജേഷ് കുമാർ വി. വി . മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീജ സുനിൽ മാനേജ്മെൻ്റ് ട്രസ്റ്റി വിൽസൺ പുളിക്കൽ എന്നിവർ ഓണാഘോഷ സന്ദേശം നൽകി. ഡപ്യൂട്ടി ഹെഡ് ബോയ് ആദിൽ ബെസിൻ നന്ദി പ്രകാശനവും നടത്തി.
മാവേലിയുടെ വരവ് എല്ലാവരിലും ആവേശം ഉണർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ മെഗാ തിരുവാതിര, ഓണപ്പാട്ട്, വിവിധ കായിക മത്സരങ്ങൾ, പുലികളി എന്നിവ അരങ്ങേറി. പി.ടി.എ. യുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആ ഘോഷങ്ങൾക്ക് വിരാമമായി.



