Uncategorized

കണ്ണമ്മൂല വിഷ്ണു വധക്കേസ്: നിർണായക വിധിയുമായി നെടുമങ്ങാട് കോടതി; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട് എസ് സി \ എസ് ടി കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ 7പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികൾ ഓരോരുത്തരും 1,75000 രൂപ വെച്ച് പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിൻ്റെ അമ്മക്ക് കൈമാറണം. 2016ലാണ് അമ്മക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെ യുവമോർച്ചാ പ്രവർത്തകനായിരുന്ന വിഷ്ണുവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ വിഷ്ണുവിൻ്റെ അമ്മക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രതികളിൽ ഒരാളുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിൻ്റെ ബന്ധു ഉണ്ടായിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലക്ക് കാരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button