Uncategorized
ഹുസൈനെ കണ്ടത് നവകേരള സദസിൽ പരിക്കേറ്റതിനാലെന്ന് മുഖ്യമന്ത്രി; പ്രതി പങ്കുവെച്ച ചിത്രം അതിന് മുമ്പുള്ളത്

തിരുവനന്തപുരം: കാസര്‍കോട് എംഡിഎംഎ കേസ് പ്രതി മുഹമ്മദ് ഹുസൈന് നവകേരള സദസില്‍ മര്‍ദ്ദനമേറ്റെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റ്. നവകേരള സദസില്‍ കുറുപ്പംപടിയില്‍ വെച്ച് മര്‍ദ്ദനമേറ്റതിനാലാണ് ഹുസൈനെ കാണാന്‍ പോയതെന്ന വി ഡി സതീശന്റെ പരാമര്‍ശമാണ് തെറ്റാണെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. ഹുസൈന് തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പരിക്കുകളില്ല.
മാത്രവുമല്ല, ഹുസൈനെ നവകേരള സദസിന് മുമ്പേ തന്നെ പോയി കണ്ടിരുന്നുവെന്നാണ് ഹുസൈന് പങ്കുവെച്ച ചിത്രത്തിലെ തീയതികളില്‍ നിന്നും വ്യക്തമാകുന്നത്. നവകേരള സദസ് നടന്നത് 2023 നവംബര്‍ 18 മുതൽ ഡിസംബര്‍ 23 വരെയായിരുന്നു. ഇതില്‍ എറണാകുളത്ത് ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് നവകേരള സദസ് നടന്നത്. എന്നാല്‍ അതിന് മുമ്പ് ഒക്ടോബര്‍ 21നും 30നുമാണ് വി ഡി സതീശന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്




