Uncategorized

കർക്കിടകവാവിൽ ബലിതർപ്പണം; ക്ഷേത്രങ്ങളിൽ ആയിരങ്ങൾ എത്തി.

ഇരിട്ടി :കർക്കിടക വാവിനോടനുബന്ധിച്ച് ഇരട്ടി മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിദർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ച മുതൽ തന്നെ ക്ഷേത്രങ്ങളിലും പുഴക്കടവുകളിലും വിശ്വാസികളുടെ വലിയ തിരക്കായിരുന്നു. കീഴൂർ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ 5:30 ഓടെയാണ് ബലിദർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലെത്തിയത്. ബലിദർപ്പണത്തിനായി ബാബലിപ്പുഴക്കടവിൽ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വയത്തൂർ കാളിയാർ ക്ഷേത്രം, പായം മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രം, കാഞ്ഞിലമണ്ണ് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ ഉൾപ്പെടെ മലയോരത്തെ നിരവധി ക്ഷേത്രങ്ങളിൽ കർക്കിടക വാവിനോടനുബന്ധിച്ച് ബലിദർപ്പണ ചടങ്ങുകൾ നടന്നു. ഇരട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിലും പ്രത്യേക ബലിദർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. പുലർച്ചെ മുതൽ വിവിധ കേന്ദ്രങ്ങളിലേക്ക് വിശ്വാസികൾ എത്തിയതോടെ മേഖലയിൽ ആത്മീയ അന്തരീക്ഷം നിറഞ്ഞുനിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button