കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ അനാസ്ഥ;മരുന്നുകൾ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്, ഗുരുതര വീഴ്ച

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ കൂടിക്കിടന്ന് നശിക്കുന്നു. മെഡിക്കല്‍ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനകത്തെ അനാസ്ഥയുടെ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത്ആശുപത്രിയിലെ രണ്ട് നിലകളിലായി നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഇ എന്‍ ടി, നേത്രം, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, കാന്‍സര്‍ വാര്‍ഡുകള്‍ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. ഇഞ്ചക്ഷനും നെബുലൈസര്‍ സൊല്യൂഷനും പാരസെറ്റമോളും ഉള്‍പ്പടെ പിപിഇ കിറ്റുകള്‍ വരെയുള്ള മരുന്നുകളാണ് വലിയ ബോക്‌സുകളില്‍ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്. കെ എം എസ് സി എല്‍ നല്‍കിയ കോടികള്‍ വില വരുന്ന മരുന്നുകളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്




