Uncategorized

നിലമേൽ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു, സ്കൂട്ടർ ഇടിച്ചിട്ട് നിർത്താത പോയ കാറിനായി അന്വേഷണം

നിലമേൽ: കൊല്ലം നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്, ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു. പത്തനംതിട്ട പന്തളം സ്വദേശികളാണ് ഇരുവരും. ഇന്നലെ രാത്രിയാണ് രണ്ട് ജീവനെടുത്ത ദാരുണമായ അപകടം സംഭവിച്ചത്. അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടർ അതേ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ ഇരുവരെയും എതിർ ദിശയിൽ എത്തിയ മറ്റൊരു കാറും ഇടിച്ച് തെറിപ്പിച്ചു. സെൽവം മുഹമ്മദ് കുഞ്ഞിന്‍റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറി ഇറങ്ങി. അതേസമയം അപകടത്തിന് ശേഷം ഇടിച്ചിട്ട കാർ നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്കൂട്ടർ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button