Uncategorized

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ നിഷേധമെന്ന് പരാതി; സംഭവം ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാനിഷേധമെന്ന് പരാതി. ആരോഗ്യ മന്ത്രി കെ മുരളീധരന്റെ സന്ദര്‍ശനത്തിനിടയിലാണ് ജില്ലാ ആശുപത്രിയില്‍ ഡോക്ടറില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. കാഷ്വാലിറ്റിയില്‍ മണിക്കൂറുകളോളമാണ് രോഗികള്‍ കാത്തുനിന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നാണ് രോഗികളുടെ പരാതി. കാഷ്വാലിറ്റിയില്‍ പനി കൂടി എത്തിയ കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചു എന്നാണ് ആരോപണം. കോട്ടയത്തെ ആശുപത്രിയിലേക്കാണ് പിന്നീട് കുട്ടിയെ മാറ്റിയത്. മന്ത്രി കെ മുരളീധരന്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം.

അതേയമയം ഇടുക്കി ജില്ലാ ആശുപത്രിക്ക് പുറത്ത് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം നടന്നു. പ്രതിഷേധമെന്ന നിലയിലാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിച്ചത്. ആര് എതിര്‍ത്താലും അന്നം മുടക്കില്ല എന്ന ഫ്‌ളക്‌സുമായാണ് പൊതിച്ചോറ് വിതരണം നടന്നത്. മന്ത്രി ഉദ്യോഗസ്ഥരുമായി ആശുപത്രിയുടെ അകത്ത് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇടുക്കി ജില്ലാ ആശുപത്രിയിലെ ചികിത്സാനിഷേധത്തില്‍ ആരോഗ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സൂപ്രണ്ടിനോട് വിശദീകരണം തേടാനായിരുന്നു മന്ത്രിയുടെ മറുപടി. മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി കെ മുരളീധരന്‍ വാഹനത്തില്‍ കയറി മടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button