Uncategorized

ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി മനീഷി(29)നെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ പ്രതി റോബിനെ (26) പിടികൂടിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് റോബിനെ പിടികൂടിയത്.ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോബിനും ഭാര്യയും ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. റോബിനൊപ്പമായിരുന്ന കുഞ്ഞിനെ കാണുന്നതിനായി ഭാര്യ, റോബിന്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയിരുന്നു. മനീഷിനൊപ്പമായിരുന്നു റോബിൻ്റെ ഭാര്യ എത്തിയത്. ഇത് റോബിനെ പ്രകോപിപ്പിച്ചു. ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോബിന്‍ ആക്രമിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന് കത്തി എടുത്ത് മനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

ഉടന്‍ തന്നെ സമീപവാസികള്‍ എത്തി മനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button