Uncategorized
ആറളത്ത് കാട്ടാന ആക്രമണം, അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്.

ഇരിട്ടി :ആറളം ഫാമിലെ പൂക്കുണ്ട് മേഖലയിൽ ശനിയാഴ്ച പുലർച്ചെ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാട്ടാന വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ആറളം ഫാമിൽ സ്ഥിരം ശല്യക്കാരനായി അറിയപ്പെടുന്ന മോഴയാനയാണ് ജീപ്പ് മറിച്ചിട്ടത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.




