Uncategorized

നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും കാലതാമസം ഒഴിവാക്കുക,കാലോചിതമായി പരിഷ്ക്കരിക്കുക.

നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ പെൻഷനും മറ്റാനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും പെൻഷന്റേയും ആനുകൂല്യങ്ങളുടേയും തുകവർധിപ്പിക്കണം എന്നും നിർമ്മാണ തൊഴിലാളിയൂണിയൻ (സി ഐ ടി യു) പേരാവൂർ ഏരിയ സമ്മേളനംആവശ്യപ്പെട്ടു. പേരാവൂർ സിഐടിയു ഹാളിൽ നടന്ന സമ്മേളനം ചുമട് തൊഴിലാളി യൂണിയൻ ജില്ല പ്രസിഡണ്ട് പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട്എൻ.മനോജ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രടറി പി.വി.പ്രഭാകര ൻറിപ്പോർട്ടവതരിപ്പിച്ചു.ഫെഡറേഷൻ ജില്ല സെക്രട്ടറി ടി.ശശി, കെ.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു. എൻ. മനോജ് രക്തസാക്ഷി പ്രമേയവും കെ.പി. ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികൾ എൻ. മനോജ് (പ്രസിഡണ്ട്)  കെ.കരുണാകരൻ, രാജൻ കുട്ടി (വൈസ് പ്രസിഡണ്ട് മാർ )
പി.വി.പ്രഭാകരൻ (സെക്രട്ടറി)
മാത്തുക്കുട്ടി, അനിതസുനിൽ(ജോ.സെക്രട്ടറിമാർ)
എം.സി. ദാമോദരൻ (ട്രഷറർ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button