Uncategorized
കേളകം അടക്കാത്തോട് കരിയങ്കാപ്പ് നസ്രത്ത് പടി റോഡ് നാടിന് സമർപ്പിച്ചു

കേളകം: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടക്കാത്തോട് കരിയങ്കാപ്പ് നസ്രത്ത് പടി റോഡ് ഉദ്ഘാടനം ചെയ്തു.വൈകുന്നേരം 4 മണിക്ക് നടന്ന ചടങ്ങിൽ വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ കോൺക്രീറ്റിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാരാങ്ങാത്തട്ട് വാർഡ് മെമ്പർ അബ്ദു സലാം പുതുപ്പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് യൂസുഫ് ചിറക്കൽ, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




