Uncategorized

24 മണിക്കൂർ സേവനം, സംസ്ഥാനത്ത് റേഷൻ വിതരണത്തിന് ATM; ജില്ലകൾ തോറും ഗ്രെയിൻ ATM സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിന് എ ടി എം സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ട്വന്റിഫോറിനോട്. ജില്ലകൾ തോറും ഗ്രെയിൻ എ ടി എം സ്ഥാപിക്കാനാണ് ഭക്ഷ്യവകുപ്പിൻ്റെ തീരുമാനം. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഗ്രെയിൻ എ ടി മുകൾ സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഗ്രെയിൻ എടിഎം ആദ്യം തിരുവനന്തപുരത്ത് സ്ഥാപിക്കും. സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രെയിൻ എ ടി എമ്മിലൂടെ റേഷൻ കാർഡും ആധാറും ഉപയോഗിച്ച് ധാന്യം ശേഖരിക്കാം. രാജ്യത്ത് ഏത് സംസ്ഥാനത്തിൽ നിന്നുള്ളയാൾക്കും മെഷ്യനിലുടെ റേഷൻ വാങ്ങാം. ഗ്രെയിൻ എ ടി എമ്മിൻ്റെ സേവനം 24 മണിക്കൂറും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കൾ ധാന്യവിതരണ യന്ത്രത്തിൽ ആധാർ, റേഷൻ കാർഡ് എന്നിവയുടെ വിവരങ്ങൾ നൽകണം. തുടർന്ന് ബയോമെട്രിക് സിസ്റ്റത്തിലൂടെ വിരലടയാളം സ്കാൻ ചെയ്യണം. ഇതോടെ മെഷീനിൽനിന്ന് ധാന്യങ്ങൾ ശേഖരിക്കാം.

അഞ്ചുമിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് ധാന്യം ലഭ്യമാകുന്ന രീതിയിലുള്ള യന്ത്രങ്ങളാണ് നിലവിലുള്ളത്. പദ്ധതിയുടെ സാധ്യതയെപ്പറ്റി സിവിൽ സപ്ലൈസ് വകുപ്പ് വിശദമായ പഠനം നടത്തും. കാർഡുടമകൾക്ക് രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാനാകും. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ആദ്യത്തെ ധാന്യ എ.ടി.എം. സംസ്ഥാനത്ത് സ്ഥാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നതെന്നും ഇത് റേഷൻ കടയുടമകളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button