24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെല്ലുസംഭരണം: 1600 കോടി കേരള ബാങ്ക്‌ വായ്‌പ നൽകും
Kerala

നെല്ലുസംഭരണം: 1600 കോടി കേരള ബാങ്ക്‌ വായ്‌പ നൽകും

നെല്ലുസംഭരണത്തിനായി കേരള ബാങ്ക്‌ സപ്ലൈകോയ്‌ക്ക്‌ 1600 കോടി രൂപ വായ്‌പ നൽകും. 7.65 ശതമാനം പലിശ നിരക്കിലായിരിക്കും വായ്‌പ. മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ എന്നിവർ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം. വായ്‌പാ വ്യവസ്ഥകളിലും ധാരണയായി. നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. ഇതിനായി ഭക്ഷ്യവകുപ്പ് കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവ്‌ കാലഹരണപ്പെട്ടതിനാൽ പുതുക്കി ഇറക്കും.

സഹകരണ, ഭക്ഷ്യ വകുപ്പുകളുടെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമ്പതിന്‌ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരള ബാങ്കിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ നിർദേശിച്ചിരുന്നു.

Related posts

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

Aswathi Kottiyoor

ഇരിട്ടി: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ലാ ശാസ്ത്രമേളക്കിടെ സാമൂഹ്യ സേവനവുമായി എൻ എസ് എസ്

Aswathi Kottiyoor

25 ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox