Uncategorized

ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാൾ? ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിൽ ആയങ്കിയെ പൂട്ടാൻ പൊലീസ്

കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയിൽ അർജുൻ ആയങ്കിയെ പൂട്ടാനൊരുങ്ങി പൊലീസ്. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ വ്യാപക പരിശോധന നടത്തി. എറണാകുളം ടവർ ലൊക്കേഷനിലാണ് ആയങ്കിയുടെ അവസാനത്തെ ലൊക്കേഷൻ കാണിക്കുന്നത്. അതേസമയം, ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാളാണ് എന്നും പൊലീസിന് സംശയമുണ്ട്. പൊലീസിനെ വഴിതെറ്റിക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന സംശയം. ആയങ്കിക്കെതിരെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചത്തിലും കേസെടുക്കും. അതേസമയം, മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് ആയങ്കിയുടെ നീക്കമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button