Uncategorized
കേളകം നേഴ്സിങ് ഹോം ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു

കേളകം ബസ്റ്റാൻഡിന് പുറകുവശത്തായി കേളകം നഴ്സിംഗ് ഹോം പ്രവർത്തനമാരംഭിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേളകം എസ്. എച്ച്.ഒ. ഇതിഹാസ്താഹ മുഖ്യാതിഥിയായ പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഷിജി സുരേന്ദ്രൻ, മൈഥിലി രമണൻ, വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ, രവീന്ദ്രൻ നായർ,എം എസ് തങ്കച്ചൻ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ പി ഷാജി മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, ബിജെപി ജില്ല വൈസ് പ്രസിഡന്റ വി ജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഡോ.ആദിൽ ജഹാൻ നന്ദി പറഞ്ഞു.ഫാർമസി ലബോറട്ടറി ഇസിജി ഒബ്സർവേഷൻ എന്നീ സേവനങ്ങൾ കേളകം നേഴ്സിങ് ഹോമിൽ ലഭ്യമാണ്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നു.




