മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോസ്റ്റൽ സ്റ്റേഷനിൽ സമരം നടത്തി അമ്മ രേഷ്മ

കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. മണിക്കൂറുകൾ നീണ്ട സമരത്തിന് ഒടുവിൽ ഫിഷറീസ് പൊലീസ് ഉദ്യോഗസ്ഥർ സമരം ചെയ്ത രേഷ്മയുമായി നടത്തിയ ചർച്ചയിൽ
തെരച്ചിൽ തുടരാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഇവർക്ക് പിന്തുണയുമായി മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയുവും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചു.
കടലിൽ കാണാതായ ഗൗതം കൃഷ്ണ എന്ന തന്റെ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ചർച്ചയിൽ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും എന്ത് കൊണ്ട് തെരച്ചിൽ നടത്തുന്നില്ലെന്ന രേഷ്മയുടെ ചോദ്യത്തിന് നിങ്ങൾ ഇപ്പോൾ അല്ലെ ഡിമാന്റ് ചെയ്തതെന്ന ഫിഷറീസ് ഉദ്യോഗസ്ഥരുടെ മറുപടി കേട്ട്
പൊട്ടിത്തെറിച്ചു അവർ ചർച്ച ബഹീഷ്ക്കരിച്ചിറങ്ങി പുറത്തിറങ്ങി.
രണ്ട് മണിക്ക് തുടങ്ങിയ പ്രതിഷേധം രണ്ട് വട്ട ചർച്ചയ്ക്ക് ഒടുവിൽ തെരച്ചിൽ തുടരാമെന്ന ഉറപ്പിന്മേൽ രേഷ്മയും ഇവർക്ക് പിന്തുണയുമായി വന്ന മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയുവും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധം അവസാനിപ്പിച്ചു. തീരത്ത് എയർ അമ്പുലൻസ് സംവിധാനം വേണമെന്ന് ഗൗതം കൃഷ്ണയുടെ കുടുംബം ആവശ്യപ്പെട്ടു.




