23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​നം വ​ലി​യ തോ​തി​ൽ ഇ​ടി​ഞ്ഞു: മു​ഖ്യ​മ​ന്ത്രി
Kerala

സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​രു​മാ​നം വ​ലി​യ തോ​തി​ൽ ഇ​ടി​ഞ്ഞു: മു​ഖ്യ​മ​ന്ത്രി

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​നം വ​​​ലി​​​യ തോ​​​തി​​​ൽ ഇ​​​ടി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​യ്യ​​​ന്‌കാളി ഹാ​​​ളി​​​ൽ സം​​​സ്ഥാ​​​ന ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ സ​​​മ​​​ഗ്ര പു​​​നഃ​​​സം​​​ഘ​​​ട​​​ന ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ക്കാ​​​ര്യം കേ​​​ര​​​ളം ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തു ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ചാ​​​ണ് കേ​​​ന്ദ്രം ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ൽ നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം.

അ​​​വ​​​രാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം അ​​​വ​​​ർ​​​ക്ക് എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നു. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം കേ​​​ൾ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ കൗ​​​ണ്‍​സി​​​ൽ പു​​​ന​​​ഃസം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് ഇ​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​ത്താ​​ലാ​​ണ് കേ​​​ര​​​ളം പി​​​ടി​​​ച്ചുനി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന​​​ത് ചി​​​ല​​​ർ ന​​​ട​​​ത്തു​​​ന്ന ക​​​ള്ളപ്ര​​​ചാ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ്. ജി​​​എ​​​സ്ടി നി​​​യ​​​മം ആ​​​റാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നി​​​ട്ടും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​മി​​​ത​​​മാ​​​യ സ്വാ​​​ധീ​​​നം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​പ​​​ക​​​രം ആ​​​ഡം​​​ബ​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്രം അ​​​തി​​​നു ചെ​​​വികൊ​​​ടു​​​ത്തി​​​ല്ല. കേ​​​ര​​​ളം അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യാ​​​ണ് നി​​​കു​​​തി​​​ഭാ​​​രം ചു​​​മ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉൾപ്പെടെ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നി​​​ട്ട് ആ​​​ഡം​​​ബ​​​ര വ​​​സ്തു​​​ക്ക​​​ളു​​​ടെ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണു കേ​​​ന്ദ്രം ചെ​​​യ്ത​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലാ​​​കെ സം​​​സ്ഥാ​​​ന ശ​​​രാ​​​ശ​​​രി​​​യെ​​​ടു​​​ത്താ​​​ൽ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 45 ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര വി​​​ഹി​​​ത​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 36 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് കേ​​​ന്ദ്ര വി​​​ഹി​​​തം​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

Related posts

പിഎഫ്ഐ നിരോധനം; തുടർ നടപടികൾക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി; ഓഫീസുകൾ സീൽ ചെയ്യും; കനത്ത സുരക്ഷ..

Aswathi Kottiyoor

നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്.*

Aswathi Kottiyoor

രഞ്ജിത് വധം: പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ കണ്ടെത്താൻ കോടതി സമയം അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox