Uncategorized
നിയമം നോക്കുകുത്തി: ബിവറേജ് കൗണ്ടറിന് പുറത്ത് ‘ബിഗ് ഷോപ്പര്‍’ വഴി മദ്യ വില്‍പ്പനയെന്ന് പരാതി

കൊല്ലം: കരുനാഗപ്പള്ളി ആലുംപീടിക ബിവറേജ് ഔട്ട്ലെറ്റില്‍ അനധികൃത മദ്യ വില്പന. ഉദ്യോഗസ്ഥര്‍ അളവില്‍ കൂടുതല്‍ മദ്യം ഗോഡൗണ്‍ വാതിലിലൂടെ ബിഗ് ഷോപ്പറില്‍ നല്‍കിയെന്നാണ് പരാതി ലഭിച്ചത്.
ഒരാള്‍ക്ക് ലഭിക്കുന്ന മദ്യത്തിന് പരിധി ഉള്ളതിനാലാണ് കൗണ്ടറില്‍ നിന്ന് മാറി ഗോഡൗണില്‍ ബിഗ്‌ഷോപ്പറില്‍ മദ്യം വില്‍ക്കുന്നതെന്നാണ് പരാതി. ചട്ടങ്ങള്‍ കാറ്റില്‍ പുറത്തിയാണ് ഉദ്യോഗസ്ഥരുടെ മദ്യ വില്പന. നിയമം ലംഘിച്ചുള്ള മദ്യ വില്‍പ്പനയാണിത്. പലയാളുകളും ചില്ലറയായി മദ്യം വാങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.



