Uncategorized
തിരുവനന്തപുരം കൗൺസിലർ സുഗതന് അനുകൂല നിലപാടെടുത്തു; തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്ര കെ അരുണിമക്ക് സസ്പെൻഷൻ

തിരുവനന്തപുരം കൗൻസിലർ ആർ സുഗതന് അനുകൂല നിലപാടെടുത്ത തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര കെ അരുണിമയെ സസ്പെൻഡ് ചെയതു. മന്ത്രി കെ എം ഷാജിയുടെ നിർദ്ദേശം മറികടന്ന് സുഗതന് അനുകൂല നിലപാടെടുത്തതിലാണ് നടപടി. ഡോ. ചിത്ര മന്ത്രിതല, സെക്രട്ടറി തല ഉത്തരവ് മറികടന്ന് സുഗതന്ന് ആനുകൂല്യം നൽകിയെന്ന് ഉത്തരവിൽ പറയുന്നു.
അന്വേഷണ വിധേയമായാണ് സസ്പെൻഷൻ ചിത്രയുടെ സസ്പെൻഷൻ. പൊതുഭരണ സെക്രട്ടറിയുടേതാണ് ഉത്തരവ്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കത്ത് നൽകിയതിൽ വീഴ്ച വരുത്തിയ സംഭവത്തിലാണ് നടപടി.




