Uncategorized

CJP പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; 25കാരിക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ന്യൂഡൽഹി/ നോയിഡ: സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ 25കാരിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. നോയിഡ സ്വദേശി രുചിക സിങിനെതിരെയാണ് കേസെടുത്തത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നോയിഡ എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്ത് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ജൂലായ് 23ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് യുവതി അധിക്ഷേപ പരാമർശം നടത്തിയത്. സെക്ഷൻ 352, 353(1), 356(1) എന്നിീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം ഡൽഹിയിൽ നടന്നതിനാൽ അന്വേഷണത്തിനായി സീറോ എഫ്‌ഐആർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് കൈമാറും. നോയിഡയില്‍ താമസിക്കുന്ന രുചിക ഒരു സലൂണിലാണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രിയെ രുചിക അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭരണഘടനാപരമായ പദവിയുടെ അന്തസിനെ ഹനിക്കുന്ന, പൊതു സമാധാന അന്തീക്ഷം ഇല്ലാതാക്കുന്ന, വെറുപ്പ് പ്രചരിപ്പിക്കുന്ന പരാമർശമാണ് യുവതി നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button