സ്വർണം വാങ്ങാൻ പ്ലാനുണ്ടോ ? ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ തോതിൽ വർധനവ്. ഇന്നലെ 1,05,840 രൂപയായിരുന്ന സ്വർണവില ഇന്ന് 1,06,040 രൂപയായി വർധിച്ചു. 200 രൂപയുടെ വർധനവാണ് ഇന്ന് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 13,255 രൂപയായും വർധിച്ചു. ഇന്നലെ 13,230 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 1,06,040 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,22,328 രൂപയോളം വരും.
തുടർച്ചയായ രണ്ടു ദിവസങ്ങളിലെ വിലയിടിവിന് അവസാനം കുറിച്ചു കൊണ്ടായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,05,840 രൂപയായി മാറിയിരുന്നു. ഇന്ന് വീണ്ടും 200 രൂപ വർധിക്കുകയാണുണ്ടായത്.
കുറച്ചു ദിവസങ്ങളായി ശാന്തമായിരുന്നു പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതാണ് വിലയിൽ വീണ്ടും മാറ്റങ്ങൾ വരാൻ കാരണമായത്. യുദ്ധം മൂലം ചെങ്കടലിലൂടെയും പേർഷ്യൻ ഗൾഫിലൂടെയും എണ്ണ കയറ്റുന്നത് കാര്യമായി ബാധിച്ചേക്കാം എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. കൂടാതെ, അമേരിക്ക പലിശ നിരക്കിൽ മാറ്റമില്ലാതെ വായ്പ നയം പ്രഖ്യാപിച്ചത് വിപണികളെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയും വ്യാപകമാണ്. കൂടിയ വിലയോടൊപ്പം പണിക്കൂലി അടക്കമുള്ള അധിക തുകയും സ്വർണം വാങ്ങുന്നത് ദുഷ്‌കരമാക്കും.




