കെ സി വേണുഗോപാലിനെ പുകഴ്ത്തി ടി പത്മനാഭൻ; മുഖ്യമന്ത്രിയാകാൻ അനുയോജ്യനെന്നും പ്രതികരണം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ കെ.സി. വേണുഗോപാലാണെന്ന് പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ. രമേശ് ചെന്നിത്തലയുമായും കെസി വേണുഗോപാലുമായും അടുത്ത ബന്ധം ഉണ്ട്, എന്നാൽ വി ഡി സതീശനെ അടുത്ത പരിചയമില്ല. കെ സി വേണുഗോപാലിനെ പുകഴ്ത്തിയാണ് അദ്ദേഹം സംസാരിച്ചത്. പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ് അദ്ദേഹം എന്നും പാർലമെന്ററി രംഗത്ത് തന്റെ കഴിവ് തെളിയിച്ച നേതാവാണ് അദ്ദേഹം എന്നും ടി. പത്മനാഭൻ പറഞ്ഞു. ഭാവി പ്രധാനമന്ത്രിയായ രാഹുൽ ഗാന്ധിയുടെ ‘മനസാക്ഷി സൂക്ഷിപ്പുകാരൻ’ എന്ന നിലയിൽ അദ്ദേഹത്തെ നയിക്കുന്നത് വേണുഗോപാലിന്റെ വലിയൊരു പ്ലസ് പോയിന്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയാകാൻ തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ തന്നെയാകണം എന്ന് നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകാനിടയുള്ള ഉപതിരഞ്ഞെടുപ്പ് ചിലവുകൾ നാടിന്റെ നന്മയ്ക്കായിട്ടുള്ളതാണെങ്കിൽ അത് ചർച്ചയാക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കേരളത്തിൽ ബി.ജെ.പി വിജയിച്ചത് ഒരു അപായ സൂചനയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ പ്രസ്താവനകൾക്കെതിരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾ തന്നെ ബാധിക്കില്ലെന്നും ടി. പത്മനാഭൻ വ്യക്തമാക്കി




