Uncategorized

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും, ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത്’; ജി സുധാകരൻ

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി സുധാകരൻ. UDF ഇൽ നിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ല. ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത്. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുവെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. വെള്ളാപ്പള്ളിയോട് ശത്രുതയുള്ളവർ പലതും പറഞ്ഞുകാണും. കേരളത്തിലെ പ്രബലമായ സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ കാണുന്നത് കൊണ്ട് ഒരു തെറ്റുമില്ല.വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല.

സിപിഐഎം ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എപ്പോഴായാലും മനസിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button