Uncategorized

ജീവനക്കാരനില്ലത്തതിനാൽ രജിസ്‌ട്രേഡ് തപാലുകൾ കെട്ടിക്കിടക്കുന്നു; മുക്കം സബ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

ജീവനക്കാരനില്ലത്തതിനാൽ രജിസ്‌ട്രേഡ് തപാലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ മുക്കം സബ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. നിലവിലുണ്ടായിരുന്ന പോസ്റ്റൽ അസിസ്റ്റന്റ് കഴിഞ്ഞ രണ്ടു ദിവസമായി അവധിയിലായതിനെ തുടർന്ന് പകരം ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറായില്ല എന്നാണ് പരാതി.

പോസ്റ്റൽ അസിസ്റ്റന്റിന്റെ അഭാവം മൂലം സർവീസുകൾ മുടങ്ങിയതിനെ തുടർന്നാണ് മുക്കം സബ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ രജിസ്‌ട്രേഡ് തപാൽ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
നിലവിലുണ്ടായിരുന്ന പോസ്റ്റൽ അസിസ്റ്റന്റ് അവധിയിലായതിനെ തുടർന്ന് പകരം ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് രജിസ്‌ട്രേഡ് പോസ്റ്റുകൾ സ്വീകരിക്കുന്നതും അയക്കുന്നതുമായ നടപടികൾ നിലക്കുകയും 9 ബ്രാഞ്ച് ഓഫീസുകളെ ബാധിക്കുകയും ചെയ്തു. അടിയന്തരമായി പകരം ജീവനക്കാരനെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബ്രാഞ്ചുകളിൽ നിന്ന് ശേഖരിക്കുന്ന രജിസ്‌ട്രേഡ് പോസ്റ്റുകളും നിലവിൽ ഹെഡ് ഓഫീസിൽ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. അത്യാവശ്യ രേഖകളും അഭിമുഖ കത്തുകളും അടക്കമുള്ള തപാലുകൾ അയക്കാനായി ഇന്നും നിരവധിയാളുകളാണ് പോസ്റ്റ് ഓഫീസിലെത്തിയത്. ജീവനക്കാരുടെ അവധി സമയങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താത്ത തപാൽ വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ ശക്തമായ രോഷമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button