Uncategorized

വ്യവസായിയുടെ 5 കോടി രൂപ തട്ടിയെന്ന പരാതി: ‘ഹണി ട്രാപ്പ് അല്ല, പരാതിക്കാരനുമായി വിവാഹം കഴിഞ്ഞതാണ്’: റോഷ്നി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യവസായിയുടെ അഞ്ചുകോടി രൂപ തട്ടിയ സംഭവം ഹണി ട്രാപ്പ് അല്ലെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റോഷ്ണി. പരാതിക്കാരനായ വ്യവസായി വിജയകുമാര്‍ താന്‍ വിവാഹം കഴിച്ച ആളാണെന്ന് റോഷ്ണി പറഞ്ഞു. 2022ല്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നതെന്നും അതിന് ശേഷമാണ് വിജയകുമാറിന് മറ്റൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതെന്നും റോഷ്‌നി പറഞ്ഞു. വിജയകുമാറുമായി ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റോഷ്‌നി ആരോപിച്ചു.തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാര്‍ ആണ് ഇവർക്കെതിരെ പരാതി നല്‍കിയത്. പിന്നാലെ നാലുപേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഭാര്യയെ സെക്സ് റാക്കറ്റിന് വില്‍ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും ഫ്ളാറ്റും സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കേസില്‍ ഒന്നാം പ്രതി നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷാണ്. ഇവർക്ക് പുറമേ പ്രതിയുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button