Uncategorized

വിലങ്ങാട് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയ സംഭവം; അനധികൃതമായി വനത്തിൽ കയറിയതിന് യുവാക്കൾക്കെതിരെ കേസെടുക്കും

കോഴിക്കോട് വിലങ്ങാട് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയ സംഭവത്തിൽ അനധികൃതമായി വനത്തിൽ കയറിയതിന് യുവാക്കൾക്കെതിരെ കേസെടുക്കും. നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് യുവാക്കൾ. ഇന്നലെ രാത്രിയാണ് വനത്തിൽ നിന്നും മൂന്നു യുവാക്കളെയും രക്ഷപ്പെടുത്തിയത്.
വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം മൂന്ന് പേരെയും കണ്ടെത്തിയത്. വടകര ചോറോട് സ്വദേശികളാണെന്നാണ് മൂവരുമെന്നാണ് സൂചന. ഇവരെ പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് ഇന്നലെ അധികൃതർ വ്യക്തമാക്കിയിരുന്നു.
വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായുള്ള സംശയം തുടർന്നാണ് പൊലീസ് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചത്. . റോഡരികിൽ യുവാക്കൾ എത്തിയതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button