Uncategorized
അടക്കത്തോട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം. മയക്കുവെടി വെക്കാൻ വിദഗ്ധർ

കേളകം: അടയ്ക്കാത്തോട് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് മയക്കുവെടി വിദഗ്‌ധർ ഉൾപ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. പുലിയെ പിടികൂടുന്നതിനായി നിലവിലുള്ള കൂടിന് പുറമെ ഇന്ന് വൈകിട്ടോടെ മറ്റൊരു കൂട് കൂടി സ്ഥലത്തെത്തിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് വനമേഖലയിലും ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിലുമായി പരിശോധന നടത്തുന്നത്.




