അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിജയോത്സവവും വായന പക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു.

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിജയോത്സവവും വായന പക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു. എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ബഹു.കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
ജൂൺ 19 മുതൽ ജൂലൈ 05 വരെ നീണ്ടുനിൽക്കുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലാഭവൻ സലിം ഉദ്ഘാടനം ചെയ്തു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ 100% വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവ് നൽകി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബിനു എടാൻ നിർവഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മാനേജർ ഫാ. സിജോ ഇളം കുന്നപ്പുഴ അധ്യക്ഷനായിരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കോർപ്പറേറ്റ് അസോസിയേറ്റ് മാനേജർ ഫാദർ റോബിൻ പടിഞ്ഞാറയിൽ,
ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ,പി.ടി.എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, MPTA പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, സോളി ജോസഫ്,കാതറിൻ ട്രീസ സ്റ്റീഫൻ,ജോഷി ജോസഫ് , എസ്തർ അന്ന ബോബി, ലിസ് മരിയ തുടങ്ങിയവർ സംസാരിച്ചു.സെൻസസ് -27ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ പദ്ധതിയും ബഹു.മിനിസ്റ്റർ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.




