Uncategorized

മന്ത്രി ഒ ജെ ജനീഷിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി

മന്ത്രി ഒ ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ.ശ്രീകുമാർ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അക്രമത്തിന് ഇരയായ യുവതിക ചികിത്സയും സംരക്ഷണവും ആവശ്യപ്പെട്ട് വിളിച്ചപ്പോൾ അവഗണിച്ച മന്ത്രി ഒ.ജെ.ജനീഷിന്റെ നിലപാട് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ് എന്ന് കാണിച്ചാണ് പരാതി സമർപ്പിച്ചത്..ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നേരത്തെ, മന്ത്രി ഒ ജെ ജനീഷിനെതിരെ പരാതിയുമായി മർദനമേറ്റ പ്രിയങ്ക രംഗത്ത് വന്നിരുന്നു. മർദനം നേരിട്ട താൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ ഡോക്ടർ മടക്കി അയച്ചു എന്നും ഇക്കാര്യം മന്ത്രിയെ പരാതിയായി അറിയിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നും എ. ആർ. ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക പറഞ്ഞത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button