Uncategorized

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ വേറൊന്നും വേണ്ട, മന്ത്രി പദവി മാത്രമായി വേണ്ടെന്ന് നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് നിലപാട് കടുപ്പിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ വേറൊന്നും വേണ്ടെന്നും മറിച്ചായാൽ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. മന്ത്രി പദവി മാത്രമായി വേണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എം എൽ എ മാത്രമായി തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വി ഡി സതീശൻ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ച‌ർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചത്. നിലവിൽ വി ഡി സതീശനും കെ സി വേണു​ഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി സജീവയമായി രം​ഗത്തുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇവർ പോര് തുടങ്ങിയതാണ്. ഫലം വരുന്നതിന് മുന്നേ നേതാക്കളുടെ അനുകൂലികൾ ഫ്ളക്സ് യുദ്ധവും തുടങ്ങി. ഇപ്പോഴിതാ വി ഡി സതീശൻ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button