Uncategorized

മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ 11 പേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി: മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ നിരവധി പേർക്ക് ഇടിമിന്നലേറ്റു. നിലവിൽ 11 പേരാണ് മിന്നലേറ്റ് ചികിത്സ തേടിയത്. ഇടുക്കി എആർ ക്യാമ്പിലെ ഒരു പൊലീസുകാരനും ഇടിമിന്നലേറ്റിട്ടുണ്ട്. ആദ്യം ആറു പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ പേരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മിന്നലേറ്റതിന്റെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ വീണ ഒരാളുടെ കൈ ഒടിഞ്ഞിട്ടുമുണ്ട്.

തിരുവനന്തപുരം സ്വദേശി വിഷ്ണു, കമ്പം സ്വദേശി ധനലക്ഷ്‌മി, ചിഹ്നമന്നൂർ സ്വദേശി ലോകമണി, തൃശൂർ സ്വദേശി രമ്യ, കൊല്ലം പുനലൂർ സ്വദേശി അൻസാർ, തൃശൂർ സ്വദേശി ബ്രോൺസ്കി, ചിഹ്നമന്നൂർ സ്വദേശി പൊന്നുസ്വാമി, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, ഏറ്റുമാനൂർ സ്വദേശികളായ അശ്വതി, അഭിനന്ദ് എന്നിവരെയാണ് മിന്നലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിഭ്രാന്തിക്കിടെ വീണ് കൈ ഒടിഞ്ഞ് ഉഷ റാണിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button