Uncategorized

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക നിര്യാതയായി

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയാണ്. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. ഇദ്ദേഹം രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. മക്കളായ റിഗ്വേദ് രാജ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയും, നക്ഷത്ര രാജ് നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്.

നിലവിൽ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്ന് ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button