അപ്രഖ്യാപിത വൈദ്യുതി തടസം; രാത്രി യിൽ വൈറ്റില കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു നാട്ടുകാർ

വൈറ്റില: നാലുദിവസമായി തുടരുന്ന അപ്ര ഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാ ഴ്ച രാത്രി നാട്ടുകാർ വൈറ്റില കെഎസ്ഇ ബി ഓഫീസ് ഉപരോധിച്ചു. ഇടയ്ക്കിടെയു ള്ള വൈദ്യുദി മുടക്കംമൂലം വീട്ടിൽ കിടന്നുറ ങ്ങാൻ പറ്റാതായതോടെ നാട്ടുകാർ സംഘടി ച്ച് കെഎസ്ഇബി ഓഫീസിലേക്കെത്തുക യായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ നാട്ടു കാരെത്തിയതോടെ രംഗം വഷളായി.
തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. നാ ട്ടുകാർക്കൊപ്പം കൗൺസിലർ അനു തങ്കച്ച നുമുണ്ടായിരുന്നു. പോലീസും ജീവനക്കാ രും അറിയിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് എൻജീനയർ സ്ഥലത്തെത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ പാനൽ ബോർഡ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാ ൽ മറ്റു ഫീഡറുകളിൽനിന്നാണ് വൈദ്യുതി ലഭിക്കുന്നത്. എന്നാൽ ലോഡു താങ്ങാൻ പ റ്റാതെ വരുമ്പോഴാണ് വിതരണം തടസപ്പെ ടുന്നത്.
44, 48 ഡിവിഷനുകളിലാണ് ഈ പ്രതിസ ന്ധി. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജോലി കൾ അടത്ത തിങ്കളാഴ്ചയോടെയേ പൂർ ത്തിയാകൂ. ആവശ്യമുള്ളിടത്ത് വേണ്ടത്ര വൈദ്യുതി ലഭിക്കാനുള്ള ബദൽ മാർഗമില്ലാ ത്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. രാ ത്രി പന്ത്രണ്ടരയോടെ ഗിരിനഗർ തുടങ്ങി മ റ്റു ഫീഡറുകളിൽനിന്നു വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്നനം താത്കാലികമായി പരി ഹരിക്കുകയായിരുന്നു.




