Uncategorized

സുഹൃത്തുകളുടെ പരാതിയിൽ പുറത്ത് വന്ന കൊലക്കേസ്: അപ്പീൽ കോടതിയും ശിക്ഷ ശരിവച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫിലിപ്പീനോ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വിധിച്ച 14 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ശരിവച്ചു.

കഴിഞ്ഞ വർഷം സഅദ് അൽ-അബ്ദുല്ല പ്രദേശത്ത് നടന്ന സംഭവത്തിലാണ് കേസ്. തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിലെ പൂന്തോട്ടത്തിൽ കുഴിച്ചു മൂടുകയും ചെയ്തുവെന്നാണ് കേസ്. തൊഴിലാളിയെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചതിന് പ്രതിയുടെ പിതാവ്, സഹോദരൻ, ഭാര്യ എന്നിവർക്ക് ക്രിമിനൽ കോടതി നേരത്തെ വിധിച്ച ഒരു വർഷത്തെ തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button