തൃക്കടാരീപ്പൊയിൽ ഇനി ബീക്കൺ ടൗൺ.

മാലൂർ: കണ്ണൂർ ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത ‘ബീക്കൺ ടൗൺ’ പദ്ധതിയുടെ ഭാഗമായി മാലൂർ ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട തൃക്കടാരീപ്പൊയിൽ ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ എൻ. ഷാജിത്ത് മാസ്റ്റർ പ്രഖ്യാപനവും ഉദ്ഘാടനവും നിർവ്വഹിച്ചു.
മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യശ്രീ പ്രജിത്ത് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.കെ. രവീന്ദ്രൻ, എൻ. ശ്രീധരൻ, രേഷ്മ സജീവൻ, വാർഡ് മെമ്പർമാരായ ഷൈനി ശശീന്ദ്രൻ, ജയരാജൻ എ., സിറാജ് മാസ്റ്റർ, റഹ്മത്ത് എം. എന്നിവരും പങ്കെടുത്തു. കൂടാതെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പുഷ്പരാജൻ മാസ്റ്റർ, പാറ വിജയൻ, പുളുക്കുവൻ ഗംഗാധരൻ, മാലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രശോഭ് എം., വിവിധ ബാങ്ക് പ്രതിനിധികൾ, സി.ഡി.എസ്. ചെയർപേഴ്സൺ, മാലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആൽബർട്ട് അബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മാലൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാദിഖ് എസ്.സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




