Uncategorized

‘കുടില തന്ത്രങ്ങൾ കൊണ്ട് തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം മുറുകുന്നു. ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്നാണ് ഫ്ലക്സ് ബോർഡുകളിൽ പറയുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ കാണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ബോർഡുകൾ വച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വീണ്ടും ഫ്ലക്സ് യുദ്ധത്തിലേക്ക് പോയിരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി വലിയ ഫ്ലക്സ് യുദ്ധം കോണ്‍ഗ്രസിൽ അരങ്ങേറിയിരുന്നു.

ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്‍റെ പരാമർശങ്ങൾക്കു പിന്നാലെയാണ് കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങളുടെ തുടക്കം. ഷാഫി എ ഗ്രൂപ്പ് അല്ലെന്നും എ ​ഗ്രൂപ്പാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താൻ പറഞ്ഞു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ രക്ഷിക്കാൻ അന്ന് താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായത്. മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ടു ഓടി ഒളിച്ചെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിൽ പുതിയ പോർമുഖം തുറന്നു.

അതേസമയം രാജ്മോഹൻ ഉണ്ണിത്താന്‍റെ എൻട്രി അജണ്ട മാറ്റാൻ എന്നാണ് എ ഗ്രൂപ്പിന്‍റെ ആരോപണം. ഉണ്ണിത്താന് മറുപടി പറയേണ്ടെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നിലവിൽ മൌനം പാലിക്കാൻ ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചത്. സർക്കാരിൽ കൂടിയാലോചന വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. ഹൈക്കമാൻഡ് ഉടൻ ഇടപെടണമെന്ന ആവശ്യത്തിലും ഉറച്ചുനിൽക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button