Uncategorized
മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതി രൂപീകരിച്ച് യുഡിഎഫ്; ലീഗ് പ്രതിനിധി ഇല്ല

തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതി രൂപീകരിച്ച് യുഡിഎഫ്. അതേസമയം, മദ്യ നയ രൂപീകരണ സമിതിയിൽ ലീഗ് പ്രതിനിധി ഇല്ല. മദ്യം ലീഗ് നിലപാടിന് എതിരാണെന്നാണ് നേതാക്കളുടെ വാദം. മദ്യനയം തീരുമാനിക്കാൻ കോൺഗ്രസിന് പ്രത്യേക സമിതി വേണമെന്ന് നേതാക്കൾ പറഞ്ഞു.
മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പി ജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സി എ അജീര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.യുഡിഎഫ് സർക്കാരിന്റെ മദ്യനയം നിശ്ചയിച്ച സമയത്തു തന്നെ പ്രഖ്യാപിക്കണമെന്ന് മന്ത്രി എം ലിജു ആവശ്യപ്പെട്ടിരുന്നു. മദ്യനയം യുഡിഎഫിൽ ചർച്ച ചെയ്യുന്ന മുൻപ് കോൺഗ്രസിൽ ചർച്ച ചെയ്യണമെന്ന് വി എം സുധിരനും ആവശ്യപ്പെട്ടിരുന്നു.




